Connect with us

Business

കുതിച്ചുയര്‍ന്ന് സ്വര്‍ണവില: പവന് 2920 രൂപ വര്‍ധിച്ചു

ഗ്രാമിന് 365 രൂപ വര്‍ധിച്ച് 14,100 രൂപയുയി.

Published

|

Last Updated

കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാമിന് 365 രൂപ വര്‍ധിച്ച് 14,100 രൂപയുയി. പവന് 2920 രൂപ വര്‍ധിച്ച് 1,12,800 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണ വില. ഇന്നലെ 1,09,880 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില.

ഇറാനും യുഎസും തമ്മില്‍ താത്കാലിക വെടിനിര്‍ത്തലിന് ധാരണയായതാണ് സ്വര്‍ണവില ഉയരാനുള്ള കാരണം. വെള്ളി വില അഞ്ച് ശതമാനത്തോളം ഉയര്‍ന്ന് ട്രോയ് ഔണ്‍സിന് 76.47 എന്ന ഡോളറിലാണ് വ്യാപാരം.

പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവില കുതിപ്പ് നടത്തിയിരുന്നെങ്കിലും പിന്നീട് അസംസ്‌കൃത എണ്ണവില ഉയര്‍ന്നതോടെ സ്വര്‍ണം ഇടിഞ്ഞു.

ഇക്കഴിഞ്ഞ മാര്‍ച്ച് 23 ന് സ്വര്‍ണ വില 99,480 രൂപയിലേക്കെത്തിയിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും സ്വര്‍ണവില പവന് ഒരു ലക്ഷം കടക്കുകയും ചെയ്തു.

---- facebook comment plugin here -----

Latest