Connect with us

Kerala

സംസ്ഥാനത്ത് ഉയർന്ന താപനില : എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വ്യാഴാഴ്ചവരെ പാലക്കാട് ജില്ലയില്‍ 38 ഡിഗ്രി വരെ താപനില ഉയര്‍ന്നിരുന്നു

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ചവരെ പാലക്കാട് ജില്ലയില്‍ 38 ഡിഗ്രി വരെ താപനില ഉയര്‍ന്നിരുന്നു. കൊല്ലം, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ 37ഡിഗ്രി വരെയും തിരുവനന്തപുരം,പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ 36 ഡിഗ്രി വരെയും ഉയരാം. ഇന്നലെ ഉയര്‍ന്ന ചൂട് പാലക്കാട് (37.2) രേഖപ്പെടുത്തി. തിരുവനന്തപുരത്ത് 36.7 ഡിഗ്രിയായിരുന്നു താപനില.