Connect with us

International

താത്കാലിക വെടിനിര്‍ത്തല്‍; ക്രൂഡ് ഓയില്‍ വില കുറഞ്ഞു

ബാരലിന് 13.62 ശതമാനമാണ് കുറഞ്ഞത്. നിലവില്‍ 95.068 ഡോളറാണ് (8,786.41 രൂപ) ബാരലിന് വില.

Published

|

Last Updated

വാഷിങ്ടണ്‍ | പശ്ചിമേഷ്യയില്‍ താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനു പിന്നാലെ ക്രൂഡ് ഓയില്‍ വില കുറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ വില ബാരലിന് 13.62 ശതമാനമാണ് കുറഞ്ഞത്.

നിലവില്‍ 95.068 ഡോളറാണ് (8,786.41 രൂപ) ബാരലിന് വില. സംഘര്‍ഷം ആരംഭിച്ചതിനു ശേഷം ഇതാദ്യമായാണ് ക്രൂഡ് ഓയില്‍ വില ഇത്രയും കുറയുന്നത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില ബാരലിന് 109.77 ഡോളര്‍ (10,145.99 രൂപ) വരെയായി ഉയര്‍ന്നിരുന്നു. അമേരിക്കയുടെ താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഇറാന്‍ അംഗീകരിക്കുകയും ഹോര്‍മുസ് കടലിടുക്കാന്‍ തീരുമാനിക്കുകയും ചെയ്തതാണ് ക്രൂഡ് ഓയില്‍ വില കുറയാന്‍ കാരണമായത്. കടലിടുക്കില്‍ ഇറാന്‍ ഉപരോധം ഏര്‍പ്പെടുത്തിയത് അസംസ്‌കൃത എണ്ണ വില കുത്തനെ ഉയരാന്‍ ഇടയാക്കുകയായിരുന്നു.

 

---- facebook comment plugin here -----

Latest