Connect with us

Eduline

ഹോമിയോപ്പതി ഫാർമസി കോഴ്സ് പഠിക്കാം

ഓരോ കോളജിലും 50 സീറ്റുകൾ വീതം (അഞ്ച് സീറ്റുകൾ സർവീസ് ക്വാട്ട) ഉണ്ടാകും.

Published

|

Last Updated

തിരുവനന്തപുരം, കോഴിക്കോട് സർക്കാർ ഹോമിയോപ്പതി മെഡിക്കൽ കോളജുകളിൽ നടത്തുന്ന ഒരു വർഷത്തെ “സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോപ്പതി)’ പ്രോഗ്രാമിലേക്ക് എൽ ബി എസ് സെന്റർ അപേക്ഷ ക്ഷണിച്ചു. പ്രവേശന നടപടികളുടെ മേൽനോട്ടം തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജ് പ്രിൻസിപ്പലിനാണ്.

ഓരോ കോളജിലും 50 സീറ്റുകൾ വീതം (അഞ്ച് സീറ്റുകൾ സർവീസ് ക്വാട്ട) ഉണ്ടാകും.
ഫീസ്: ട്യൂഷൻ ഫീ 5,000 രൂപ. അപേക്ഷാ ഫീസ് പൊതുവിഭാഗത്തിന് 400 രൂപ, പട്ടികവിഭാഗത്തിന് 200 രൂപ.

യോഗ്യത

50 ശതമാനം മാർക്കോടെ എസ് എസ് എൽ സി അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.
2026 ജനുവരി ഒന്നിന് 17 വയസ്സ് പൂർത്തിയാകണം. ഉയർന്ന പ്രായപരിധി പൊതുവിഭാഗത്തിന് 33 വയസ്സും സർവീസ് ക്വാട്ടക്കാർക്ക് 48 വയസ്സുമാണ്.

അപേക്ഷകർ ഇന്ത്യക്കാരായിരിക്കണം. കേരളീയർക്കും നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന മലയാളികളല്ലാത്തവർക്കും അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട വിധം

www.lbscentre.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ഈ മാസം 22ന് വൈകിട്ട് അഞ്ച് വരെ.

ഓൺലൈൻ വഴിയോ വെബ്‌സൈറ്റിൽ നിന്നുള്ള ചലാൻ ഉപയോഗിച്ച് ഫെഡറൽ ബേങ്ക് ശാഖകൾ വഴിയോ ഈ മാസം 20നകം ഫീസടയ്ക്കണം. രണ്ട് കോളജുകളിലേക്കും കൂടി ഒരു അപേക്ഷ മതിയാകും. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിലെ പ്രോസ്‌പെക്ടസിൽ ലഭ്യമാണ്.

Latest