Connect with us

International

യു എസ് എണ്ണ ഉപരോധം; തെരുവിലിറങ്ങി പ്രതിഷേധിച്ച് ക്യൂബന്‍ വനിതകള്‍

ക്യൂബന്‍ വിപ്ലവത്തിന്റെ നേതാക്കളില്‍ ഒരാളും രാജ്യത്തിന്റെ മുന്‍ പ്രഥമ വനിതയുമായ വില്‍മ എസ്പിനിന്റെ 96-ാം ജന്മദിനത്തിലായിരുന്നു പ്രതിഷേധ പരിപാടി.

Published

|

Last Updated

ഹവാന | അമേരിക്ക ഏര്‍പ്പെടുത്തിയ എണ്ണ ഉപരോധത്തിനും സമ്മര്‍ദ തന്ത്രങ്ങള്‍ക്കുമെതിരെ പ്രതിഷേധവുമായി ക്യൂബ. യു എസ് നടപടികള്‍ക്കും നയങ്ങള്‍ക്കുമെതിരെ ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ നൂറുകണക്കിന് വനിതകള്‍ തെരുവിലിറങ്ങി. ‘ഉപരോധം തകര്‍ക്കുക’ എന്ന് ക്യൂബന്‍ ഭാഷയിലെഴുതിയ ബാനറുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ക്യൂബന്‍ പതാകകള്‍ കൈയിലേന്തിയവരും ‘ഉപരോധമരുത്’ എന്നെഴുതിയ ടീ ഷര്‍ട്ടുകളും ധരിച്ചവരും പ്രകടനത്തിലുണ്ടായിരുന്നു.

ക്യൂബന്‍ വിപ്ലവത്തിന്റെ നേതാക്കളില്‍ ഒരാളും രാജ്യത്തിന്റെ മുന്‍ പ്രഥമ വനിതയുമായ വില്‍മ എസ്പിനിന്റെ 96-ാം ജന്മദിനത്തിലായിരുന്നു പ്രതിഷേധ പരിപാടി. ക്യൂബയുടെ മുന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയുടെ ഭാര്യയും മുന്‍ഗാമിയായ ഫിദല്‍ കാസ്‌ട്രോയുടെ സഹോദര ഭാര്യയുമാണ് വില്‍മ എസ്പിന്‍.

ഡെപ്യൂട്ടി പ്രധാനമന്ത്രി ഇനസ് മറിയ ചാപ്മാന്‍, ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ജോസ്ഫിന വിദല്‍ എന്നിവരുള്‍പ്പെടെ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാറിലെ ഉന്നത നേതാക്കള്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

 

Latest