Connect with us

National

ഇന്ത്യന്‍ പൗരന്മാര്‍ ഉടന്‍ ഇറാന്‍ വിടണം; നിര്‍ദേശം ആവര്‍ത്തിച്ച് എംബസ്സി

നേരത്തെ, നിര്‍ദേശിച്ച പാതകളിലൂടെ ഇറാന്‍ വിടാന്‍ തയ്യാറാകണം.

Published

|

Last Updated

ന്യൂഡല്‍ഹി | ഇറാനിലെ ഇന്ത്യന്‍ പൗരന്മാര്‍ എത്രയും പെട്ടെന്ന് അവിടം വിടണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ട് ഇന്ത്യന്‍ എംബസ്സി. നേരത്തെ, നിര്‍ദേശിച്ച പാതകളിലൂടെ ഇറാന്‍ വിടാന്‍ തയ്യാറാകണമെന്ന് എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ എംബസ്സി പറഞ്ഞു.

‘എംബസ്സിയുമായി ബന്ധപ്പെടാതെയോ ആശയവിനിമയം നടത്താതെയോ ഇറാനുമായുള്ള ഒരന്താരാഷ്ട്ര അതിര്‍ത്തിയിലുമെത്താന്‍ ശ്രമിക്കരുതെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുകയാണ്.’- പോസ്റ്റില്‍ വ്യക്തമാക്കി.

ബന്ധപ്പെടാനുള്ള അടിയന്തര നമ്പറുകളും ഇ മെയില്‍ ഐ ഡിയും എംബസ്സി നല്‍കിയിട്ടുണ്ട്. +989128109115; +989128109109; +989128109102; +989932179359. ഇ മെയില്‍: cons.tehran@mea.gov.in.

 

Latest