Kerala
രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ച് എ ഐ വിഡിയോ പ്രചരിപ്പിച്ചു; കേസെടുത്ത് സൈബര്‍ പോലീസ്
ഭാരതീയ ന്യായ സംഹിതയിലെ 192ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ആലപ്പുഴ| കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ച് എഐ വിഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ കേസെടുത്ത് സൈബര്‍ പോലീസ്. ചെന്നിത്ത ഹരിപ്പാട് മണ്ഡലം സ്ഥാനാര്‍ത്ഥിയാണ്. ചെന്നിത്തലയുടെ ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അനില്‍ ബി കളത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആലപ്പുഴ സൈബര്‍ പോലീസ് ആണ് കേസെടുത്തത്. മതവികാരത്തെ ദുരുപയോഗപ്പെടുത്തുന്ന തരത്തിലുള്ള കാര്യങ്ങള്‍ ചേര്‍ത്ത വിഡിയോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ ഭാരതീയ ന്യായ സംഹിതയിലെ 192-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
വിഡിയോ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ്, യൂട്യൂബ് എന്നിവകളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. പ്രചാരണത്തിന് പിന്നില്‍ ബിജെപി കേന്ദ്രങ്ങളാണെന്നായിരുന്നു പരാതി.
---- facebook comment plugin here -----



