Connect with us

Kerala

മാത്യു കുഴല്‍നാടനെതിരെ നിയമ നടപടി സ്വീകരിക്കും; ആരോപണങ്ങള്‍ വീണ്ടും തള്ളി കെ കൃഷ്ണന്‍കുട്ടി

തോട്ടപ്പള്ളി സ്പില്‍വേ വിഷയത്തില്‍ നിയമസഭയില്‍ ചര്‍ച്ച നടന്നിരുന്നു. എന്തുകൊണ്ട് അന്ന് കുഴല്‍നാടന്‍ മിണ്ടാതിരുന്നു

Published

|

Last Updated

പാലക്കാട്|2018ലെ പ്രളയം മനുഷ്യനിര്‍മിതമാണെന്നും തോട്ടപ്പള്ളി സ്പില്‍വേ ഷട്ടര്‍ തുറക്കാതെ കരിമണല്‍ ലോബിക്കായി പ്രവര്‍ത്തിച്ചുവെന്നുമുള്ള കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്റെ ആരോപണങ്ങള്‍ വീണ്ടും തള്ളി മന്ത്രി കെ കൃഷ്ണന്‍കുട്ടി. തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകളെല്ലാം തുറന്നിരുന്നു. പിന്നെ എന്തിനാണ് ആരോപണമെന്നും കെ കൃഷ്ണന്‍കുട്ടി ചോദിച്ചു. തോട്ടപ്പള്ളി സ്പില്‍വേ വിഷയത്തില്‍ നിയമസഭയില്‍ ചര്‍ച്ച നടന്നിരുന്നു. എന്തുകൊണ്ട് അന്ന് കുഴല്‍നാടന്‍ മിണ്ടാതിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ കുഴല്‍നാടന്‍ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം തെറ്റാണ്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും. തുടര്‍ നടപടികള്‍ക്കായി കൊച്ചിയിലെ അഭിഭാഷകനുമായി സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു. സുമേഷ് അച്ചുതന്റെ നിരാഹാരം രാഷ്ട്രീയ പ്രേരിതമാണ്. ജീവിതത്തില്‍ താന്‍ ഇതുവരെ ഒരു അഴിമതിയും നടത്തിയിട്ടില്ല. മാത്യു കുഴല്‍നാടനും സുമേഷ് അച്ചുതനും യോജിച്ചുള്ള നീക്കമാണിത്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചില ആളുകളാണ് ഇതിന് പിന്നിലെന്നും പാര്‍ട്ടി ഒന്നാകെയല്ലെന്നും കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.

 

 

---- facebook comment plugin here -----

Latest