Connect with us

Kerala

പരിയാരം ഗവ മെഡിക്കല്‍ കോളജിലെ രോഗി തൂങ്ങിമരിച്ച നിലയില്‍

രണ്ട് ദിവസം മുന്‍പാണ് വിനോദിനെ ചികിത്സയ്ക്കായി പരിയാരം ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്.

Published

|

Last Updated

കണ്ണൂര്‍| പരിയാരം ഗവ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രോഗി തൂങ്ങിമരിച്ച നിലയില്‍. ആശുപത്രിയിലെ 803 വാര്‍ഡിലെ ശുചിമുറിയിലാണ് രോഗ തൂങ്ങി മരിച്ചത്. കാസര്‍കോട് ബന്തടുക്ക തുടിയില്‍ വിനോദിനെയാണ് (46) ബുധനാഴ്ച പുലര്‍ച്ചെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

രണ്ട് ദിവസം മുന്‍പാണ് വിനോദിനെ ചികിത്സയ്ക്കായി പരിയാരം ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. ക്ഷയരോഗം ഉള്‍പ്പെടെ നിരവധി രോഗങ്ങള്‍ക്ക് ചികിത്സ തേടിയാണ് ആശുപത്രിയില്‍ എത്തിയത്. പുലര്‍ച്ചെ നാലരയോടെ ശുചിമുറിയില്‍ പോയ വിനോദ് പുറത്തുവരാത്തതിനെ തുടര്‍ന്ന് ഭാര്യ ബഹളം വയ്ക്കുകയായിരുന്നു. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്.

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

---- facebook comment plugin here -----

Latest