Connect with us

Business

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ തുടരുന്നു

ഇന്ന് പവന് 120 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

Published

|

Last Updated

കൊച്ചി|സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് പവന് 120 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 48,200 രൂപയായി. ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് 6010 രൂപയും പവന് 48080 രൂപയുമായിരുന്നു വില. നാല് ദിവസത്തിനിടെ സ്വര്‍ണത്തിന് 1200 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.

ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപ ഉയര്‍ന്ന് 6025 രൂപയായി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില 2150 ഡോളര്‍ വരെ എത്തിയിട്ടുണ്ട്. അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പമാണ് അഭിമുഖീകരിക്കുന്നത്. അതാണ് സ്വര്‍ണവില കൂടാനുള്ള പ്രധാനകാരണം.