Connect with us

Business

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു

ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49080 രൂപയാണ്. 

Published

|

Last Updated

കൊച്ചി|സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. ആറ് ദിവസങ്ങള്‍ക്കുശേഷമാണ് ഇന്ന് സ്വര്‍ണവില ഉയരുന്നത്. മാര്‍ച്ച് 21 ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. പിന്നീട് വില ഇടിയുകയായിരുന്നു. .

ഇന്ന് ഒരു പവന് 80 രൂപയാണ് ഉയര്‍ന്നത്. ഇതോടെ സ്വര്‍ണവില വീണ്ടും 49000 കടന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 49080 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6135 രൂപയും ഒരു ഗ്രാം 18 ഗ്രാം സ്വര്‍ണത്തിന്റെ വില 5110 രൂപയുമാണ്. ഈ വര്‍ഷം ഫെഡറല്‍ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് കഴിഞ്ഞയാഴ്ച സ്വര്‍ണ വില കുതിക്കാനുള്ള കാരണം.