Connect with us

National

ഗോവ നാളെ പോളിങ് ബൂത്തിലേക്ക്; കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമെന്ന് സൂചന

തൃണമൂല്‍ കോണ്‍ഗ്രസ്സും ആംആദ്മി പാര്‍ട്ടിയും ആരുടെ വോട്ട് ബേങ്കിലാണ് ചോര്‍ച്ചയുണ്ടാക്കുക എന്നതിനെ ആശ്രയിച്ചാകും ഗോവയിലെ അന്തിമ വിധി.

Published

|

Last Updated

ന്യൂഡല്‍ഹി | നാളെ നിയമസഭാ തിരഞ്ഞടുപ്പ് നടക്കുന്ന ഗോവയില്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമെന്നാണ് അവസാന സൂചനകള്‍. ഇരു പാര്‍ട്ടികളു തമ്മില്‍
വോട്ടിംഗ് ശതമാനത്തില്‍ ചെറിയ വ്യത്യാസം മാത്രമേ വരാനിടയുള്ളൂ. സീറ്റിന്റെ കാര്യത്തിലും നാലോ അഞ്ചോ എണ്ണത്തിന്റെ മാറ്റം വന്നേക്കാം. അതേ സമയം തൃണമൂല്‍ കോണ്‍ഗ്രസ്സും ആംആദ്മി പാര്‍ട്ടിയും ആരുടെ വോട്ട് ബേങ്കിലാണ് ചോര്‍ച്ചയുണ്ടാക്കുക എന്നതിനെ ആശ്രയിച്ചാകും ഗോവയിലെ അന്തിമ വിധി. പതിവുപോലെ പ്രാദേശിക പാര്‍ട്ടികളും ജാതിസമവാക്യങ്ങളും ഇത്തവണയും സംസ്ഥാനത്ത് നിര്‍ണായകമായിരിക്കും.

അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. രാവിലെ ആറ് മണി മുതല്‍ രാത്രി പത്ത് മണി വരെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താം. പദയാത്രകള്‍ ഉപാധികളോടെ നടത്താനും അനുമതി നല്‍കുന്നുണ്ട്. രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം എട്ട്മണി വരെ നടത്താനായിരുന്നു അനുമതി ഉണ്ടായിരുന്നത്.