Connect with us

congress leader joining bjp

കോണ്‍ഗ്രസ് നേതാക്കളുടെ കൂടുമാറ്റ ഭീഷണിക്കിടെ ഗോവ നിയമസഭാ സമ്മേളനം ഇന്ന്

പ്രതിപക്ഷ നേതാവടക്കം അഞ്ച് പേര്‍ ബി ജെ പിയിലേക്ക്; ബാക്കിയുള്ളവരെ സംരക്ഷിക്കാന്‍ മുകുള്‍ വാസ്‌നിക് ഗോവയിലേക്ക്

Published

|

Last Updated

പനാജി |  ഗോവയില്‍ പ്രതിപക്ഷ നേതാവ് മൈക്കില്‍ ലോബോ, മുന്‍മുഖ്യന്ത്രി ദിഗംബര്‍ കാമത്ത് എന്നിവരടക്കം അഞ്ച് കോണ്‍ഗ്രസ് എം എല്‍ എമാര്‍ ബി ജെ പിയില്‍ ചേര്‍ന്നേക്കുമെന്ന് ഉറപ്പായിരിക്കെ അവശേഷിക്കുന്നവരെ പിടിച്ചുനിര്‍ത്താന്‍ പാര്‍ട്ടി ശ്രമം തുടങ്ങി. ബാക്കിയുള്ള ആറ് പേര്‍ട്ടിക്കൊപ്പം ഉറപ്പിച്ച് നിര്‍ത്താന്‍ മുതിര്‍ന്ന നേതാവ് മുകുള്‍ വാസ്‌നിക്കിനെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഗോവയിലേക്കയച്ചു. എന്നാല്‍ കൂടുതല്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ മൈക്കില്‍ ലോബോക്കൊപ്പം ബി ജെ പിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഗോവയില്‍ പ്രതിപക്ഷം തന്നെ ഇല്ലാതായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ നിയമസഭാ സമ്മേളനം ഇന്നാരംഭിക്കും. നിയമസഭയില്‍ പ്രതിപക്ഷ നേതാവടക്കമുള്ളവര്‍ എന്ത് നിലപാട് സ്വീകരക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഗോവയിലെ ബി ജെ പി സര്‍ക്കാറിന് നിലവില്‍ ഒരു ഭീഷണിയുമില്ലെങ്കിലും പ്രതിപക്ഷം തന്നെ ഇല്ലാതാക്കുന്ന ഒരു നീക്കമാണ് അവര്‍ നടത്തിയിരിക്കുന്നത്.

ഗോവയിലെ കോണ്‍ഗ്രസിന് പിളര്‍പ്പ് ഇനി ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ മാത്രമേ ബാക്കിയുള്ളൂ. മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച്ചക്കെത്തിയ പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോ രണ്ട് കോണ്‍ഗ്രസ് എം എല്‍ എമാരെയും കൂടെ കൂട്ടിയിരുന്നു. ശക്തി പ്രകടിപ്പിക്കാന്‍ കോണ്‍ഗ്രസ് വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ നിന്നും വിട്ട് നിന്ന ദിഗംബര്‍ കമ്മത്ത്, താനും ലോബോയുടെ പാത പിന്തുടരുകയാണ് എന്ന് വ്യക്തമാക്കി. മൈക്കില്‍ ലോബോയെ പ്രതിപക്ഷ സ്ഥാനത്ത് നിന്നും കോണ്‍ഗ്രസ് നീക്കിയിട്ടുണ്ട്.

Latest