Connect with us

samastha madrasa exam

പൊതുപരീക്ഷ: യു എ ഇ മദ്‌റസകൾക്ക് നൂറുമേനി

ദുബൈ,അബൂദാബി, ഷാർജ, അൽ ഐൻ എന്നീ നാല് റൈഞ്ചുകളിൽ നിന്നായി 948 വിദ്യാർഥികൾ പൊതുപരീക്ഷയിൽ പങ്കെടുത്തു.

Published

|

Last Updated

ദുബൈ |  സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് അഞ്ച്, ഏഴ്, 10, 12 ക്ലാസുകളിലേക്ക് മാർച്ച് അവസാനവാരം നടത്തിയ ജനറൽ പൊതുപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. യു എ ഇ മദ്‌റസകൾ ഉന്നത വിജയം നേടി.

ദുബൈ,അബൂദാബി, ഷാർജ, അൽ ഐൻ എന്നീ നാല് റൈഞ്ചുകളിൽ നിന്നായി 948 വിദ്യാർഥികൾ പൊതുപരീക്ഷയിൽ പങ്കെടുത്തു. ദുബൈ റൈഞ്ചിൽ ഏഴ്, അബൂദാബിയിൽ മൂന്ന്, അൽ ഐൻ ഒന്ന്, ഷാർജയിൽ ആറ് വീതം സെൻ്ററുകളിലായി ഓൺലൈൻ മോഡിൽ നടന്ന പരീക്ഷയിൽ യു എ ഇ നാഷണൽ റൈഞ്ചിന് കീഴിലുള്ള എല്ലാ മദ്റസകളിലും 100 ശതമാനം വിജയം നേടി മുഴുവൻ വിദ്യാർഥികളും ഉപരിപഠനത്തിന് അർഹത നേടി.

വിദ്യാർഥികളെയും അധ്യാപകരെയും മാനേജ്മെൻ്റിനെയും യു എ ഇ നാഷണൽ ഐ സി എഫ്, യു എ ഇ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ഭാരവാഹികൾ അനുമോദിച്ചു.

Latest