Connect with us

National

ഗുണ്ടാ തലവനും സമാജ് വാദി പാര്‍ട്ടി മുന്‍ എംഎല്‍എയുമായ മുക്താര്‍ അന്‍സാരി ജയിലില്‍ മരിച്ചു; യു പിയില്‍ നിരോധനാജ്ഞ

.63 വയസുകാരനായ മുഖ്താര്‍ അന്‍സാരിയുടെ പേരില്‍ 61 ക്രിമിനല്‍ കേസുകളാണുള്ളത്

Published

|

Last Updated

ന്യൂഡല്‍ഹി |  ഗുണ്ടാ തലവനും സമാജ് വാദി പാര്‍ട്ടി മുന്‍ എംഎല്‍എയുമായ മുക്താര്‍ അന്‍സാരി നിര്യാതനായി.ജയിലില്‍ വെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ് മരണം.2005 മുതല്‍ യു പി യിലും പഞ്ചാബിലുമായി ജയിലില്‍ കഴിയുകയാണ്. വ്യാജ തോക്ക് ലൈസന്‍സ് കേസില്‍ യുപിയിലെ ബന്ദയിലെ ജയിലില്‍ ജീവപര്യന്തം തടവില്‍ കഴിയവേയാണ് അന്ത്യം.

ഉത്തര്‍പ്രദേശിലെ മൗവില്‍ നിന്ന് അഞ്ച് തവണ എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.63 വയസുകാരനായ മുഖ്താര്‍ അന്‍സാരിയുടെ പേരില്‍ 61 ക്രിമിനല്‍ കേസുകളാണുള്ളത്. ഇതില്‍ 15 എണ്ണവും കൊലക്കുറ്റമാണ്. വ്യാജ തോക്ക് ലൈസന്‍സ് കേസില്‍ ഈ മാസമാണ് മുക്താര്‍ അന്‍സാരിയെ വാരാണസി കോടതി ശിക്ഷിച്ചത്.മുക്താര്‍ അന്‍സാരിയുടെ മരണത്തിന് പിന്നാലെ സംസ്ഥാനത്താകെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

 

Latest