Connect with us

Career Education

ഭിന്നശേഷിയുള്ളവര്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം

Published

|

Last Updated

തിരുവനന്തപുരം | സാമൂഹികനീതി വകുപ്പിന് കീഴില്‍ തിരുവനന്തപുരം പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ (വി ടി സി) രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ള ബുക്ക് ബൈന്‍ഡിംഗ്, ഫാഷന്‍ ഡിസൈനിംഗ് ആന്‍ഡ് ഗാര്‍മെന്റ് ടെക്നോളജി എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 15 നും 30 നും മധ്യേ പ്രായമുള്ള ബധിരര്‍, മൂകര്‍, അസ്ഥിസംബന്ധമായ ശാരീരിക വൈകല്യമുള്ളവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. പെണ്‍കുട്ടികള്‍ക്ക് താമസ സൗകര്യം സൗജന്യമാണ്.

അപേക്ഷാഫോറം തിരുവനന്തപുരം പൂജപ്പുരയിലെ ഭിന്നശേഷിക്കാരുടെ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ലഭിക്കും. നിശ്ചിത ഫോമിലോ, വെള്ളക്കടലാസിലോ തയാറാക്കിയ അപേക്ഷകള്‍, ബയോഡേറ്റ (ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ) സഹിതം നവംബര്‍ 26 ന് മുമ്പ് സൂപ്പര്‍വൈസര്‍, ഭിന്നശേഷിക്കാരുടെ തൊഴില്‍ പരിശീലന കേന്ദ്രം, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ ലഭിക്കണം. ഇന്റര്‍വ്യൂ നവംബര്‍ 29 രാവിലെ 11 ന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2343618.

 

---- facebook comment plugin here -----

Latest