Connect with us

Kerala

ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗ കേസ്: സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു

മുന്‍ നിയമ സെക്രട്ടറിഅഡ്വക്കേറ്റ് ബി ജി ഹരീന്ദ്രനാഥിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിറക്കി.

Published

|

Last Updated

തിരുവനന്തപുരം | ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗ കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ തീരുമാനം. മുന്‍ നിയമ സെക്രട്ടറിഅഡ്വക്കേറ്റ് ബി ജി ഹരീന്ദ്രനാഥിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിറക്കി. ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഉടന്‍ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് കേസിലെ അതിജീവിതയായ കന്യാസ്ത്രീ ഏറെക്കാലമായി ആവശ്യപ്പെട്ടുവരികയായിരുന്നെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചില്ല. ഹൈകോടതിയില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്ന രീതിയില്ലെന്നായിരുന്നു മന്ത്രി പി രാജീവ് പറഞ്ഞിരുന്നത്.

സ്?പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യം അംഗീകരിക്കാത്തതും താന്‍ അനുഭവിക്കുന്ന പ്രയാസങ്ങളും കഴിഞ്ഞ ദിവസം സ്വകാര്യ ചാനല്‍ അഭിമുഖത്തില്‍ അതിജീവിത വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി നടപടി സ്വീകരിച്ചത്.

 

Latest