accident death
ചവറയില്‍ മിനിബസും ലോറിയും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു
രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്; മരിച്ചവരെല്ലാം മത്സ്യ തൊഴിലാളികള്‍
കൊല്ലം | ചവറ ഇടപ്പള്ളിക്കോട്ടക്ക് സമീപം മിനി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ നാല് മത്സ്യ തൊഴിലാളികള്‍ മരിച്ചു. 24 പേര്‍ക്ക് പരുക്കേറ്റു. രണ്ട് പേരുടെ പരുക്ക് ഗുരുതരമാണ്. തിരുവനന്തപുരം, തമിഴ്‌നാട് സ്വദേശികളായ കരുണാമ്പരം (56), ബക്കുര്‍മന്‍സ് (45), ജസ്റ്റില്‍ (56), ബിജു (35) എന്നിവരാണ് മരണപ്പെട്ടത്. 35 മത്സ്യതൊഴിലാളികളുമായി തിരുവനന്തപുരം പുല്ലുവിളയില്‍ നിന്നും കോഴിക്കോട് ബേപ്പൂരിലേക്ക് പുറപ്പെട്ട മിനി ബസാണ് പുലര്‍ച്ചെ ഒന്നരക്ക് അപകടത്തില്‍പ്പെട്ടത്. നാട്ടുകാരും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൃതദേഹങ്ങള്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.







