Connect with us

OMICRON

കേരളത്തിൽ ഇന്ന് നാല് പേർക്ക് കൂടി ഒമിക്രോൺ

ഇതോടെ സംസ്ഥാനത്തെ ഒമിക്രോൺ കേസുകൾ 11 ആയി.

Published

|

Last Updated

മലപ്പുറം | സംസ്ഥാനത്ത് ഇന്ന് നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് രണ്ട് പേർക്കും മലപ്പുറത്തും തൃശൂരിലും ഒന്ന് വീതം പേർക്കുമാണ് കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ഒമിക്രോൺ കേസുകൾ 11 ആയി.

ആഫ്രിക്കൻ രാജ്യമായ ടുണീഷ്യയിൽ നിന്നെത്തിയ 44കാരനും യു കെയിൽ നിന്നെത്തിയ 17കാരനുമാണ് തിരുവനന്തപുരത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത്. കെനിയയിൽ നിന്നാണ് തൃശൂരിലെയാൾ എത്തിയത്. ടാൻസാനിയയിൽ നിന്ന് ഒമാൻ വഴിയെത്തിയ മംഗലാപുരം സ്വദേശിക്കാണ് മലപ്പുറത്ത് ഒമിക്രോൺ റിപ്പോർട്ട് ചെയ്തത്.

മംഗലാപുരം സ്വദേശിക്ക് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയയുടൻ ആർ ടി പി സി ആർ ചെയ്യുകയും കൊവിഡ് ബാധ കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് മഞ്ചേരി മെഡി. കോളജിലേക്ക് മാറ്റി.  ഈ മാസം 14നാണ് കരിപ്പൂരിൽ വിമാനമിറങ്ങിയത്. യാത്രാ രേഖകൾ പരിശോധിച്ചപ്പോൾ രണ്ടാഴ്ച മുൻപ് ആഫ്രിക്കൻ രാജ്യമായ ടാൻസാനിയ സന്ദർശിച്ചതായി കണ്ടെത്തുകയും സാംപിൾ പരിശോധനക്ക് അയക്കുകയുമായിരുന്നു. ഈ വിമാനത്തിൽ യാത്ര ചെയ്തവരോട് ജാഗ്രത പാലിക്കാനും സ്വയം നിരീക്ഷണത്തിൽ കഴിയാനും അധികൃതർ അറിയിച്ചു.