Connect with us

Kerala

മുന്‍ മന്ത്രി പ്രൊഫസര്‍ എന്‍ എം ജോസഫ് നീണ്ടുകുന്നേല്‍ അന്തരിച്ചു

ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്.

Published

|

Last Updated

കോട്ടയം  | വനം വകുപ്പ് മുന്‍ മന്ത്രി പ്രൊഫസര്‍ എന്‍ എം ജോസഫ് നീണ്ടുക്കുന്നേല്‍ അന്തരിച്ചു .79 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ പാലാ മരിയന്‍ മെഡിക്കല്‍ സെന്ററിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ ഔദ്യോഗിക ബഹുമതികളോടെ പാലാ അരുണാപുരം സെന്റ് തോമസ് പള്ളിയില്‍ നടക്കും. പ്രവിത്താനം ആദോപ്പള്ളില്‍ കുടുംബാംഗം ആയ മോളിയാണ് ഭാര്യ

കോണ്‍ഗ്രസ്സ് വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു. അടിയന്തിരാവസ്ഥക്കാലത്ത് ജനതാ പാര്‍ട്ടിയിലെത്തിയ പ്രൊഫ. എന്‍ എം ജോസഫ് 1987 നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ കേരളത്തിലെ ഏറ്റവും ഉറച്ച സീറ്റുകളിലൊന്നായ പൂഞ്ഞാറില്‍ പി സി ജോര്‍ജിനെ തോല്‍പ്പിച്ച് നിയമസഭയിലെത്തുകയും മന്ത്രിപദവിയിലേക്ക് നിയുക്തനാകുകയും ചെയ്യുകയായിരുന്നു. ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്.

 

Latest