Connect with us

Kerala

സൗജന്യ കിറ്റുകള്‍ ഇനിയില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍

വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടല്‍ നടത്തുന്നുണ്ട്

Published

|

Last Updated

തിരുവനന്തപുരം | സര്‍ക്കാര്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്തിരുന്ന സൗജന്യ കിറ്റ് ഇനിയുണ്ടാകില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. കൊവിഡ് കാലത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് എല്ലാ കാര്‍ഡ് ഉടമകള്‍ക്കും സര്‍ക്കാര്‍ സൗജന്യ കിറ്റ് നല്‍കിയതെന്നും നിലവില്‍ അത്തരമൊരു സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

അതേ സമയം വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടല്‍ നടത്തുന്നുണ്ട്. സപ്ലൈകോ ഔട്ട്ലെറ്റുകള്‍ വഴി വില്‍ക്കുന്ന സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചിട്ടില്ലെന്നും ഭക്ഷ്യമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ഓണക്കാലത്താണ് അവസാനമായി സൗജന്യ കിറ്റ് വിതരണം ചെയ്തത്.

---- facebook comment plugin here -----

Latest