Connect with us

National

ഛത്തീസ്ഗഡിലെ ചമ്പയില്‍ കിണറ്റിലിറങ്ങിയ അഞ്ചുപേര്‍ വിഷവാതകം ശ്വസിച്ചു മരിച്ചു

കിണറ്റില്‍ വീണ തടിക്കഷണം എടുക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം.

Published

|

Last Updated

ന്യൂഡല്‍ഹി|ഛത്തീസ്ഗഡിലെ ചമ്പ ജില്ലയില്‍ കിണറ്റിലിറങ്ങിയ അഞ്ചു പേര്‍ വിഷവാതകം ശ്വസിച്ചു മരിച്ചു. കിണറ്റില്‍ വീണ തടിക്കഷണം എടുക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

രാമചന്ദ്ര ജെയ്സ്വാള്‍, രമേഷ് പട്ടേല്‍, രാജേന്ദ്ര പട്ടേല്‍, ജിതേന്ദ്ര പട്ടേല്‍, തികേശ്വര്‍ ചന്ദ്ര എന്നിവരാണ് മരിച്ചത്. രാമചന്ദ്ര ജെയ്സ്വാള്‍ കിണറ്റില്‍ വീണ തടിക്കഷണം എടുക്കാന്‍ ഇറങ്ങിയതാണ് അപകടത്തിന് തുടക്കം കുറിച്ചത്.

കിണറ്റിലെ വിഷവാതകം ശ്വസിച്ച രാമചന്ദ്ര ജെയ്സ്വാള്‍ ബോധരഹിതനാകുകയായിരുന്നു. ഇയാളുടെ ശബ്ദമൊന്നും കേള്‍ക്കാതായതോടെ വീട്ടുകാര്‍ പരിഭ്രാന്തരായി. രാമചന്ദ്ര ജെയ്സ്വാളിനെ രക്ഷപ്പെടുത്താനായി ഓടിയെത്തിയവര്‍ ഒന്നിനു പിറകെ ഒന്നായി കിണറ്റിലിറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

 

 

 

Latest