Connect with us

National

പഞ്ചാബില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

റഫ്രിജറേറ്ററിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

Published

|

Last Updated

ജലന്ധര്‍| പഞ്ചാബില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. പഞ്ചാബിലെ ജലന്ധര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. റഫ്രിജറേറ്ററിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

ഞായറാഴ്ച രാത്രി അവതാര്‍ നഗര്‍ ഏരിയയിലാണ് സംഭവം. കുടുംബം 7 മാസം മുമ്പാണ് പുതിയ ഡബിള്‍ ഡോര്‍ റഫ്രിജറേറ്റര്‍ വാങ്ങിയത്. രാത്രി വൈകി കംപ്രസറില്‍ വന്‍ സ്ഫോടനം ഉണ്ടാകുകയും തുടര്‍ന്ന് വീടിന് തീപിടിക്കുകയും ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം.

അഞ്ച് പേരെയും ജലന്ധര്‍ സിവില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. യശ്പാല്‍ (70), രുചി (40), മന്‍ഷ (14), ദിയ (12), അക്ഷയ് (10) എന്നിവരാണ് മരിച്ചത്. റഫ്രിജറേറ്ററിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വാതകം വീടിനകത്തും തെരുവിലും വ്യാപിച്ചു. മണിക്കൂറുകള്‍ എടുത്താണ് അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് തീ നിയന്ത്രണ വിധേയമാക്കിയത്. സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്തുന്നതിന് സാമ്പിളുകള്‍ ശേഖരിക്കാന്‍ ഫോറന്‍സിക് വിദഗ്ധരുടെ സംഘത്തെ വിളിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

 

 

 

---- facebook comment plugin here -----

Latest