Connect with us

First Gear

ഫൈവ് ഡോര്‍ മഹീന്ദ്ര ഥാര്‍; അവതരണം ഓഗസ്റ്റ് 15ന്

മഹീന്ദ്ര ഥാര്‍ ഫൈവ് ഡോറിന്റെ ടെസ്റ്റ് മോഡലുകള്‍ ഒരു വര്‍ഷത്തിലേറെയായി ഇന്ത്യന്‍ റോഡുകളില്‍ പരീക്ഷണയോട്ടം നടത്തിക്കൊണ്ടിരിക്കുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| മഹീന്ദ്ര ഥാറിന്റെ ഫൈവ് ഡോര്‍ പതിപ്പ് ഓഗസ്റ്റ് 15ന് എത്തും. 2020ല്‍ ഇതേ തീയതിയിലാണ് മഹീന്ദ്ര രണ്ടാം തലമുറ ഥാറും അവതരിപ്പിച്ചത്. ഥാറിന്റെ ത്രീ ഡോര്‍ പതിപ്പിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഈ പതിപ്പിന് ഒരു ലക്ഷം യൂണിറ്റ് പ്രൊഡക്ഷന്‍ എന്ന നാഴികക്കല്ല് മഹീന്ദ്ര പിന്നിട്ടിരുന്നു. മഹീന്ദ്ര ഥാര്‍ ഫൈവ് ഡോറിന്റെ ടെസ്റ്റ് മോഡലുകള്‍ ഒരു വര്‍ഷത്തിലേറെയായി ഇന്ത്യന്‍ റോഡുകളില്‍ പരീക്ഷണയോട്ടം നടത്തിക്കൊണ്ടിരിക്കുന്നു.

ഫൈവ് ഡോര്‍ മോഡലിന് സ്‌ട്രെച്ചഡ് വീല്‍ബേസും ക്യാബിനിലേക്ക് കടക്കാന്‍ വലിയ റിയര്‍ ഡോറുകളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസൈനും മറ്റ് സ്‌റ്റൈലിംഗും ത്രീ ഡോര്‍ ഥാറിന് സമാനമാണ്. മഹീന്ദ്ര ഥാര്‍ ഫൈവ് ഡോര്‍ പതിപ്പിന് നിലവിലെ മോഡലിനേക്കാള്‍ 300 എംഎം കൂടുതല്‍ വീല്‍ബേസ് ഉണ്ടായിരിക്കും. കൂടാതെ പുതിയ അലോയി വീലുകളും ഉണ്ടായിരിക്കും.

2.2 ലിറ്റര്‍ ഡീസല്‍, 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളാവും മഹീന്ദ്ര ഉപയോഗിക്കുക. 4ഡബ്ല്യുഡി, 2ഡബ്ല്യുഡി കോണ്‍ഫിഗറേഷനുകളില്‍ ഫൈവ് ഡോര്‍ ഥാര്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

 

Latest