Connect with us

Kerala

വിഴിഞ്ഞത്തുനിന്നും കാണാതായ മത്സ്യത്തൊഴിലാളികള്‍ തേങ്ങാപ്പട്ടണം ഹാര്‍ബറില്‍ സുരക്ഷിതര്‍

ഇന്നലെയാണ് ഇവര്‍ വള്ളത്തില്‍ മത്സ്യ ബന്ധനത്തിന് പോയത്

Published

|

Last Updated

തിരുവനന്തപുരം | വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയി കാണാതായ മൂന്ന് തൊഴിലാളികളും സുരക്ഷിതര്‍. മീരാ സാഹിബ്, മുഹമ്മദ് ഹനീഫ, അന്‍വര്‍ എന്നിവരെയാണ് കാണാതായിരുന്നത് . ഇവര്‍ മൂന്നു പേരും തമിഴ്നാട്ടിലെ തേങ്ങാപ്പട്ടണം ഹാര്‍ബറിലെത്തിയതായി വിവരം ലഭിച്ചു.

ഇന്നലെയാണ് ഇവര്‍ വള്ളത്തില്‍ മത്സ്യ ബന്ധനത്തിന് പോയത്. നാലരയോടെ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികള്‍ രാത്രി പതിനൊന്നോട് കൂടി തിരിച്ചെത്തേണ്ടതായിരുന്നു. ഇതോടെ തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. സര്‍ക്കാരിന്റെ, ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് ബോട്ട് സംവിധാനങ്ങള്‍ കടലില്‍ ഇറക്കാന്‍ നിലവിലെ കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ സാധിച്ചിരുന്നില്ല. അതിനാല്‍ അദാനിയുടെ ഡോള്‍ഫിന്‍ 41 ടങ്ക് ഉപയോഗിച്ച് തിരച്ചില്‍ നടത്തുന്നതിനിടിലാണ് തൊഴിലാളികള്‍ തമിഴ്നാട്ടിലെത്തിയതായി വിവരം ലഭിച്ചത്.

 

Latest