Kerala
പൊന്നാനിയില്‍ ഭാരതപ്പുഴയില്‍ വളര്‍ത്തിയ 30 ലക്ഷം വിലയുള്ള മത്സ്യങ്ങള്‍ ചത്തുപൊങ്ങി; കര്‍ഷകര്‍ പ്രതിസന്ധിയില്‍
കാളാഞ്ചി മത്സ്യമാണ് ചത്തത്. മത്സ്യകര്‍ഷകരായ തീക്കാനാകത്ത് സമീര്‍, പൂളക്കല്‍ അസ്ഹര്‍ എന്നിവരാണ് മത്സ്യങ്ങള്‍ കൃഷി ചെയ്തത്.
മലപ്പുറം| മലപ്പുറം പൊന്നാനിയില്‍ ഭാരതപ്പുഴയില്‍ മത്സ്യകൃഷിയുടെ ഭാഗമായി വളര്‍ത്തിയ 30 ലക്ഷം വിലയുള്ള മത്സ്യങ്ങള്‍ ചത്തുപൊങ്ങി. ഇതോടെ മത്സ്യകൃഷി നടത്തിയ കര്‍ഷകര്‍ പ്രതിസന്ധിയിലായി. കാളാഞ്ചി മത്സ്യമാണ് ചത്തത്. മത്സ്യകര്‍ഷകരായ തീക്കാനാകത്ത് സമീര്‍, പൂളക്കല്‍ അസ്ഹര്‍ എന്നിവരാണ് മത്സ്യങ്ങള്‍ കൃഷി ചെയ്തത്.
മത്സ്യങ്ങള്‍ കൂട്ടത്തോടെ ചാവാനുണ്ടായ കാരണം വ്യക്തമല്ല.സമീപത്ത് മണല്‍ ഖനനം നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് സംസ്‌കരിച്ച അവശിഷ്ടങ്ങള്‍ പുഴയില്‍ തള്ളിയപ്പോള്‍ അത് വെള്ളത്തില്‍ കലര്‍ന്ന് മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതാകാമെന്ന് വിലയിരുത്തലുണ്ട്.







