Connect with us

iran US israel war

ഹോര്‍മൂസ് സാധാരണ നിലയിലേക്ക്; ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പല്‍ ഇന്നെത്തും

കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യയിലുണ്ടായ ഊര്‍ജ പ്രതിസന്ധിക്ക് അയവുവരും എന്നാണ് സര്‍ക്കാര്‍ കരുതുന്നത്

Published

|

Last Updated

ടെഹ്‌റാന്‍ | യുദ്ധ സാഹചര്യങ്ങള്‍ നീങ്ങി ഹോര്‍മൂസ് സാധാരണ നിലയിലേക്ക് പ്രവേശിച്ചതോടെ ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പല്‍ ഇന്ന് ഗുജറാത്തിലെ ദഹേജ് തുറമുഖത്ത് എത്തിച്ചേരും. യു എസ് സൈനിക ഉപരോധം നീക്കിയതോടെയാണ് ഹോര്‍മൂസ് വഴിയുള്ള ഗതാഗതം സുഗമമായത്.

ഹോര്‍മൂസ് കടന്ന് ഈ കപ്പലുകള്‍ ഇന്ത്യയില്‍ എത്തുന്നതോടുകൂടി കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യയിലുണ്ടായ ഊര്‍ജ പ്രതിസന്ധിക്ക് അയവുവരും എന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
62,370 മെട്രിക് ടണ്‍ എല്‍ എന്‍ ജിയുമായാണ് ഇന്ത്യന്‍ കപ്പല്‍ എത്തുന്നത്. പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന് കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി കപ്പല്‍ മേഖലയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇന്ധനവും രാസവളവും അടങ്ങിയ 34 ഇന്ത്യന്‍ കപ്പലുകള്‍ കൂടി ഉടനെത്തും. കേന്ദ്രം സാഹചര്യം നിരീക്ഷിച്ചുവരികയാണ്.

ഒമാന്‍ തീരത്ത് യു എസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കപ്പലുകളുടെ സുരക്ഷ നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാരും അറിയിച്ചു.

---- facebook comment plugin here -----

Latest