Connect with us

Kuwait

കുവൈത്തിൽ നിന്നുള്ള ഹാജിമാരുടെ ആദ്യ സംഘം തിരിച്ചെത്തി 

എട്ടായിരത്തോളം തീർഥാടകരാണ് കുവൈത്തിൽ നിന്ന് ഇത്തവണ ഹജ്ജിന് പോയത്

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്ത് ഹജ്ജ് മിഷന് കീഴിൽ ഈ വർഷത്തെ ഹജ്ജ് കർമത്തിൽ പങ്കെടുത്ത കുവൈത്തിൽ നിന്നുള്ള ആദ്യ സംഘം തിരിച്ചെത്തി. കുവൈത്ത് വിമാനത്താവളത്തിൽ എത്തിയ സംഘത്തെ ഹജ്ജ് മിഷൻ അധികൃതരും ബന്ധുക്കളും ചേർന്ന് സ്വീകരിച്ചു.
ഈ വർഷത്തെ ഹജ്ജ് കർമ്മം സുഖമമായിപൂർത്തീകരിക്കാനുള്ള സൗകര്യമൊരുക്കിയ അധികൃതർക്ക് തിരിച്ചെത്തിയ ഹാജിമാർ നന്ദി അറിയിച്ചു. കുവൈത്തിൽ നിന്ന് ഇത്തവണ ഹജ്ജ് മിഷന് കീഴിൽ എട്ടായിരത്തോളം തീർഥാടകരാണ് ഹജ്ജിന് പോയത്. വരും ദിവസങ്ങളിൽ കൂടുതൽ ഹാജിമാർ തിരിച്ചെത്തും.

Latest