Connect with us

National

മുംബൈ- ബെംഗളുരു ഉദ്യാന്‍ എക്സ്പ്രസ് ട്രെയിനില്‍ തീപിടിത്തം

സംഭവത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Published

|

Last Updated

മുംബൈ| മുംബൈ- ബെംഗളുരു ഉദ്യാന്‍ എക്സ്പ്രസ് ട്രെയിനില്‍ തീപിടിത്തം. ബെംഗളുരുവിലെ ക്രാന്തിവീര സങ്കൊല്ലി രായണ്ണ റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. യാത്രക്കാര്‍ ട്രെയിനില്‍ നിന്ന് ഇറങ്ങി 2 മണിക്കൂറിന് ശേഷമാണ് സംഭവം. ട്രെയിനിന്റെ കോച്ചുകളില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അഗ്നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു.

ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തി. സംഭവത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാവിലെ 7.30 ഓടെയാണ് തീപിടിത്തമുണ്ടായത്. പ്ലാറ്റ്‌ഫോമില്‍ കനത്ത പുക നിറഞ്ഞിരിക്കുകയാണെന്നും രണ്ട് കോച്ചുകള്‍ക്ക് തീപിടിച്ചതായുമാണ് റിപ്പോര്‍ട്ടുകള്‍.

 

 

Latest