Kerala
തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ബൈക്ക് പാര്‍ക്കിങ് കേന്ദ്രത്തില്‍ തീപ്പിടുത്തം; നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു
റെയില്‍വേ അറ്റകുറ്റ പണിക്ക് ഉപയോഗിക്കുന്ന എന്‍ജിന് തീപിടിച്ചു
തൃശൂര്‍ | തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബൈക്ക് പാര്‍ക്കിങ് കേന്ദ്രത്തില്‍ വന്‍ തീപ്പിടുത്തം. രണ്ടാം പ്ലാറ്റ്‌ഫോമിനോട് ചേര്‍ന്നുള്ള പാര്‍ക്കിങ്ങിലാണ് തീ പടര്‍ന്നു പിടിച്ചത്. 600 ലധികം ഇരുചക്ര വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്നുവെന്നാണ് അറിയുന്നത്
റെയില്‍വേ അറ്റകുറ്റ പണിക്ക് ഉപയോഗിക്കുന്ന എന്‍ജിന് തീപിടിച്ചു. തീ അടുത്തുള്ള മരത്തിലേക്കും പടര്‍ന്നിട്ടുണ്ട്. വൈദ്യുതി കമ്പിയില്‍ നിന്ന് വീണ് തീപ്പൊരിയാണ് തീപിടിത്തത്തിലേക്ക് നയിച്ചത് എന്നാണ് ജീവനക്കാര്‍ പറയുന്നത്.
പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മൂടിയിട്ട പ്ലാസ്റ്റിക് ഷീറ്റിലേക്കായിരുന്നു തീഗോളം വീണത്. പിന്നാലെ പുക ഉയര്‍ന്നു. അന്നേരം അവിടെ ഉണ്ടായിരുന്ന കുട്ടികള്‍ ഉള്‍പ്പെട തീ അണയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ അതിവേഗം തീ പടരുകയായിരുന്നുവെന്നും ജീവനക്കാര്‍ പറഞ്ഞു



