Kerala
സാമ്പത്തിക പ്രതിസന്ധി; ഭൂമി പണയപ്പെടുത്തി പണം സമാഹരിക്കാനൊരുങ്ങി കാര്‍ഷിക സര്‍വകലാശാല
40 കോടി രൂപയാണ് വായ്പയെടുക്കാന്‍ ഉദ്ദേശിക്കുന്നത്. കൂടിയാലോചനകളില്ലാതെ എടുത്ത തീരുമാനം വിവാദമായിട്ടുണ്ട്.
തൃശൂര്‍ | സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഭൂമി പണയപ്പെടുത്തി പണം സമാഹരിക്കാന്‍ തീരുമാനിച്ച് കേരള കാര്‍ഷിക സര്‍വകലാശാല. പൊതുമേഖലാ ബേങ്കുകളില്‍ നിന്ന് കടമെടുക്കാനാണ് നീക്കം. 40 കോടി രൂപയാണ് വായ്പയെടുക്കാന്‍ ഉദ്ദേശിക്കുന്നത്.
കോഴ്‌സുകള്‍ തുടങ്ങാനും വിവിധ കുടിശ്ശികകള്‍ കൊടുത്തു തീര്‍ക്കാനുമാണ് കടമെടുക്കുന്നത്. കൂടിയാലോചനകളില്ലാതെ എടുത്ത തീരുമാനം വിവാദമായിട്ടുണ്ട്.
ജനറല്‍ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാതെയാണ് നീക്കം. തീരുമാനം ഏകപക്ഷീയമാണെന്ന് പ്രതിപക്ഷ സംഘടനകള്‍ ആരോപിച്ചു.







