Connect with us

economic crisis

കേരളം ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകില്ലെന്ന് ധനമന്ത്രി

സംസ്ഥാനത്തിന് അവകാശപ്പെട്ട പണം കേന്ദ്രം തന്നില്ലെങ്കില്‍ ഭാവിയില്‍ പ്രതിസന്ധി കടുക്കുമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | കേരളത്തിന്റെ ഖജനാവ് കാലിയാണെന്നും ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകുന്നുവെന്നുമുള്ള വാര്‍ത്തകളോട് പ്രതികരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കടുത്ത സാമ്പത്തിക പ്രതിസന്ധി എന്നത് വാര്‍ത്ത മാത്രമാണെന്നും സംസ്ഥാനം ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നിലവില്‍ സംസ്ഥാനം സാമ്പത്തിക പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് അവകാശപ്പെട്ട പണം കേന്ദ്രം തന്നില്ലെങ്കില്‍ ഭാവിയില്‍ പ്രതിസന്ധി കടുക്കുമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.