Alappuzha
പോക്‌സോ കേസ് പ്രതിയെ മര്‍ദിച്ച് സഹതടവുകാരന്‍
തനിക്കും പെണ്‍മക്കള്‍ ഉണ്ടെന്ന് പറഞ്ഞായിരുന്നു മര്‍ദനം
ആലപ്പുഴ| ജില്ലാ ജയിലില്‍ പോക്‌സോ കേസ് പ്രതിയെ മര്‍ദിച്ച് സഹതടവുകാരന്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ തങ്കപ്പനെ (85) ആണ് മര്‍ദിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയാണ് തങ്കപ്പനെ മര്‍ദിച്ചത്. കഴിഞ്ഞ ദിവസമാണ് തങ്കപ്പന്‍ ജയിലിലെത്തിയത്. തനിക്കും പെണ്‍മക്കള്‍ ഉണ്ടെന്ന് പറഞ്ഞായിരുന്നു മര്‍ദനം. ഇയാള്‍ തങ്കപ്പന്റെ പല്ല് അടിച്ചു കൊഴിക്കുകയായിരുന്നു. തങ്കപ്പനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.തങ്കപ്പനെ മര്‍ദിച്ച സഹതടവുകാരനെതിരെ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തിട്ടുണ്ട്.
---- facebook comment plugin here -----




