Connect with us

Kerala

പത്തും പതിനഞ്ചും വയസുള്ള പെണ്‍കുട്ടികളോട് ലൈംഗികാതിക്രമം; പിതാവ് അറസ്റ്റില്‍

കുന്നന്താനം സ്വദേശിയായ 48 കാരനാണ് അറസ്റ്റിലായത്.

Published

|

Last Updated

പത്തനംതിട്ട | പത്തും പതിനഞ്ചും വയസുള്ള പെണ്‍കുട്ടികളോട് ലൈംഗികാതിക്രമം കാട്ടിയ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നന്താനം സ്വദേശിയായ 48 കാരനാണ് അറസ്റ്റിലായത്.

വീട്ടില്‍വച്ച് പല തവണ ഇയാള്‍ കുട്ടികളോട് ലൈംഗികാതിക്രമം കാട്ടിയതായി ശിശുക്ഷേമ സമിതി വഴി ലഭിച്ച പരാതിയില്‍ പറയുന്നു. അമ്മയോട് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

കുട്ടികളുടെ മൊഴി പോലീസ് സൈക്കോസോഷ്യല്‍ കൗണ്‍സിലറുടെ സാന്നിധ്യത്തില്‍ രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കീഴ്്വായ്പൂര്‍ എസ് എച്ച് ഒ. വിപിന്‍ ഗോപിനാഥന്റെ നേതൃത്വത്തിലാണ് അന്വേഷണം.

 

Latest