Connect with us

Kerala

ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Published

|

Last Updated

കൊല്ലം |  കടയ്ക്കലില്‍ ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അയിരക്കുഴി സ്വദേശിനിയായ വൈഷ്ണവി (23) യാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു .

ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. കടയ്ക്കല്‍ പോലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അസ്വാഭാവിക മരണത്തിന് കേസെടുത്തു.

 

Latest