Connect with us

Malappuram

പാപമോചന പത്തിന് വിട; മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ ഇന്ന്‌ പ്രാര്‍ഥനാ സദസ്സ്

Published

|

Last Updated

മലപ്പുറം | വിശുദ്ധ റമസാനിലെ രണ്ടാമത്തെ പത്തിന് വിടചൊല്ലി ഇന്ന്‌ മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ ഇസ്തിഗ്ഫാര്‍ മജ്ലിസും പ്രാര്‍ഥനാ സദസ്സും നടക്കും. ജുമുഅ നിസ്‌കാര ശേഷം നടക്കുന്ന പരിപാടിക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. പുലര്‍ച്ചെ ആറിന് നടക്കുന്ന ഹദീസ് പഠനത്തോടെ വിവിധ പരിപാടികള്‍ക്ക് തുടക്കമാകും. രാവിലെ ഏഴിന് ഖുര്‍ആന്‍ പഠനവും 10ന് ഖത്മുല്‍ ഖുര്‍ആന്‍, വൈകിട്ട് നാലിന് കര്‍മ ശാസ്ത്ര പഠനം, ആറിന് വിര്‍ദുല്ലത്വീഫ് എന്നിവയും നടക്കും. ഇഅ്തികാഫിനുള്ള വിപുലമായ സൗകര്യവും ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം നടക്കുന്ന സമൂഹ ഇഫ്ത്വാറോടെ പരിപാടിക്ക് സമാപനമാകും.

ശനിയാഴ്ച രാവിലെ 10 ന് മഅ്ദിന്‍ വനിതാ വിജ്ഞാന വേദിയുടെയും കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഹാപ്പി റമസാന്‍ കാമ്പയിനിന്റെയും സമാപന സംഗമം നടക്കും. അബൂബക്കര്‍ അഹ്സനി തെന്നല പ്രഭാഷണം നടത്തും. സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. ഹാപ്പി റമസാന്‍ ടാലന്റ് അവാര്‍ഡ് ദാനവും ചടങ്ങില്‍ നടക്കും. ഉച്ചക്ക് രണ്ടിന് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സുന്നി മാനേജ്മെന്റ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ സംബന്ധിക്കുന്ന ലീഡേഴ്സ് മീറ്റ് നടക്കും.

 

 

 

Latest