Connect with us

fake bomb threat

സെക്രട്ടേറിയറ്റിന് വ്യാജ ബോംബ് ഭീഷണി; കുളത്തൂര്‍ സ്വദേശി നിധിന്‍ പിടിയില്‍

ഇയാള്‍ക്കു മാനസികാസ്വാസ്ഥ്യമുള്ളതായി സൂചനയുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | സെക്രട്ടേറിയറ്റിന് വ്യാജ ബോംബ് ഭീഷണിയുമായി ഫോണ്‍വിളിച്ചയാളെ തിരിച്ചറിഞ്ഞു. കുളത്തൂര്‍ സ്വദേശി നിധിന്‍ എന്നയാളെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തു വരികയാണ്.

ഇയാള്‍ക്കു മാനസികാസ്വാസ്ഥ്യമുള്ളതായി സൂചനയുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാനായി പൊഴിയൂര്‍ പോലീസ് ശ്രമം നടത്തുന്നുണ്ട്. പോലിസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിലാണ് സന്ദേശമെത്തിയത്. രാവിലെ 11 മണിയോടെയാണ് പോലീസ് സ്റ്റേഷനില്‍ സന്ദേശമെത്തിയത്. സെക്രട്ടേറിയറ്റിന് അകത്തും പുറത്തും ഉച്ചക്ക് ഉള്ളില്‍ ബോംബ് വെക്കുമെന്നാണു സന്ദേശത്തിലുള്ളത്.

സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറിയേറ്റിനുള്ളില്‍ ബോംബ് സ്‌ക്വാഡ് അടക്കം പരിശോധന നടത്തി. അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നു പോലീസ് പറഞ്ഞു.