Connect with us

Kerala

താപനില ക്രമീകരിച്ചതില്‍ വീഴ്ച; ചെറൂപ്പ ആരോഗ്യ കേന്ദ്രത്തില്‍ എട്ട് ലക്ഷം രൂപയുടെ വാക്‌സിന്‍ നശിച്ചു

800 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ തണുത്തുറഞ്ഞ് ഉപയോഗശൂന്യമായി

Published

|

Last Updated

കോഴിക്കോട്  | താപനില ക്രമീകരിച്ചതിലെ വീഴ്ചയെ തുടര്‍ന്ന് ചെറൂപ്പ ആരോഗ്യ കേന്ദ്രത്തില്‍ സൂക്ഷിച്ച 800 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ തണുത്തുറഞ്ഞ് ഉപയോഗശൂന്യമായി. സംഭവത്തില്‍ ജീവനക്കാരുടെ വീഴ്ചയെക്കുറിച്ച് ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു.

രണ്ട് ഡിഗ്രിക്കും എട്ട് ഡിഗ്രിക്കും ഇടയിലാണ് കോവിഷീല്‍ഡ് വാക്‌സിന്‍ സൂക്ഷിക്കേണ്ടത്. എന്നാല്‍ മൈനസ് ഡിഗ്രിയില്‍ ഫ്രീസറില്‍ സൂക്ഷിച്ചതാണ് വാക്‌സിന്‍ തണുത്തുറഞ്ഞ് പോകാന്‍ കാരണം. ഇതുമൂലം പെരുവയല്‍, മാവൂര്‍ , പെരുമണ്ണ പഞ്ചായത്തുകളിലെ വാക്‌സിന്‍ വിതരണം താളം തെറ്റി. എട്ടുലക്ഷം രൂപയോളം വില വരുന്ന വാക്‌സിനാണ് പാഴായത്.

Latest