Connect with us

Kerala

തലശ്ശേരിയില്‍ വീട്ടില്‍ സ്‌ഫോടനം; യുവാവിന് പരുക്ക്

ലോട്ടസ് ടാക്കീസിന് സമീപത്ത് താമസിക്കുന്ന നടമ്മല്‍ വീട്ടില്‍ ജിതിനാണ് പരുക്കേറ്റത്.

Published

|

Last Updated

കണ്ണൂര്‍ | തലശ്ശേരിയില്‍ വീട്ടിലുണ്ടായ സ്ഫോടനത്തില്‍ യുവാവിന് ഗുരുതര പരുക്ക്. ലോട്ടസ് ടാക്കീസിന് സമീപത്ത് താമസിക്കുന്ന നടമ്മല്‍ വീട്ടില്‍ ജിതിനാണ് പരുക്കേറ്റത്.

ജിതിനെ ആദ്യം തലശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഗുരുതരാവസ്ഥയിലായതിനാല്‍ പിന്നീട് മെഡിക്കല്‍ കോളജ് ആശുപതിയിലേക്ക് മാറ്റി.

സ്റ്റീല്‍ ബോംബാണ് പൊട്ടിത്തെറിച്ചത്. സ്ഥലത്ത് കൂടുതല്‍ ബോംബുകളുണ്ടോയെന്ന് സംശയിക്കുന്നതായി പോലീസ് കമ്മീഷണര്‍ പറഞ്ഞു. സംഭവത്തില്‍ ഊര്‍ജിത അന്വേഷണം നടന്നുവരികയാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest