Connect with us

Kerala

വിദഗ്ധ ചികിത്സ; ഉമ്മന്‍ ചാണ്ടിയെ ഇന്ന് ബെംഗളൂരുവിലേക്കു കൊണ്ടുപോകും

ബെംഗളൂരുവിലെ എച്ച് സി ജി ആശുപത്രിയിലേക്കാണ് ഉമ്മന്‍ ചാണ്ടിയെ മാറ്റുന്നത്.

Published

|

Last Updated

തിരുവനന്തപുരം | ന്യൂമോണിയ ബാധിച്ച് ചികിത്സയിലുള്ള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഇന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. നിലവില്‍ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയിലാണ് ഉമ്മന്‍ ചാണ്ടിയുള്ളത്.

ബെംഗളൂരുവിലെ എച്ച് സി ജി ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ മാറ്റുന്നത്. എ ഐ സി സി സജ്ജമാക്കിയ പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍ ഇന്ന് ഉച്ചക്ക് തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം.

തുടര്‍ ചികിത്സയുടെ മുഴുവന്‍ ചെലവും കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുക്കും. നിംസിലെ ഡോക്ടര്‍മാരുടെ സംഘവും എച്ച് സി ജിയിലേക്ക് പോകും. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉമ്മന്‍ ചാണ്ടിയെ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.