Connect with us

Kerala

എക്‌സിറ്റ് പോളുകള്‍ ശാസ്ത്രീയമല്ല; 75ലധികം സീറ്റുകളുമായി യുഡിഎഫ് അധികാരത്തില്‍ വരും: ശശി തരൂര്‍ എംപി

എക്‌സിറ്റ് പോളുകള്‍ക്ക് സാമ്പിളുകള്‍ സ്വീകരിക്കുന്ന രീതികള്‍ ശാസ്ത്രീയമല്ലെന്നും ശശി തരൂര്‍

Published

|

Last Updated

ന്യൂഡല്‍ഹി  | എക്‌സിറ്റ് പോളുകള്‍ ശാസ്ത്രീയമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. അതേ സമയം, കേരളത്തില്‍ 75ലധികം സീറ്റുകളുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്നും ശശി തരൂര്‍ പറഞ്ഞു.

താന്‍ എക്‌സിറ്റ് പോളുകളുടെ ആരാധകനല്ല. എക്‌സിറ്റ് പോളുകള്‍ക്ക് സാമ്പിളുകള്‍ സ്വീകരിക്കുന്ന രീതികള്‍ ശാസ്ത്രീയമല്ലെന്നും ശശി തരൂര്‍ ആരോപിച്ചു. ബംഗാളില്‍ പലരും പ്രതികരിക്കാന്‍ പോലും തയ്യാറായിട്ടില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി.

അതേസമയം എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പിന്തുണച്ച് സാദിഖലി ശിഹാബ് തങ്ങള്‍ രംഗത്തെത്തി. എക്‌സിറ്റ് പോളുകളില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശന് ലഭിച്ച പിന്തുണ ജനവികാരം ആണെന്ന് കരുതുന്നുവെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.

 

 

---- facebook comment plugin here -----

Latest