Connect with us

Kerala

പോലീസ് ‌ട്രെയിനിം​ഗ് കോളജിലെ ഡെപ്യൂട്ടേഷൻ പരീക്ഷ പേപ്പർ ചോർന്നതായി പരാതി

പരീക്ഷയെ കുറിച്ച് അന്വേഷിക്കണെമന്നാവശ്യപ്പെട്ട് പോലീസുകാര്‍ ഡിജിപിക്ക് പരാതി നല്‍കി

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളജിലേക്കുള്ള ഡെപ്യൂട്ടേഷന്‍ പരീക്ഷയില്‍ ക്രമക്കേട് നടന്നത്തായി പരാതി. ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്നാണ് പരാതി. പോലീസുകാര്‍ക്ക് നിയമബോധമുണ്ടോയെന്നതുള്‍പ്പെടെ പരിശോധിക്കാനാണ് ടെസ്റ്റ് നടത്തിയത്.

എന്നാല്‍ പലര്‍ക്കും ലഭിച്ചിരിക്കുന്ന മാര്‍ക്ക് പുറത്തുവന്നതോടെയാണ് സേനക്കുള്ളില്‍ ചര്‍ച്ച തുടങ്ങിയത്. പരീക്ഷയെ കുറിച്ച് അന്വേഷിക്കണെമന്നാവശ്യപ്പെട്ട് പോലീസുകാര്‍ ഡിജിപിക്ക് പരാതി നല്‍കി. എന്നാല്‍ പരീക്ഷ നടത്തിപ്പ് തീര്‍ത്തും സുതാര്യമായിരുന്നുവെന്നാണ് പിടിസി പ്രിന്‍സിപ്പല്‍ പ്രതികരിച്ചത്.

Latest