Connect with us

National

എപ്സ്റ്റീന്‍ ഫയല്‍ വിവാദം; എ ഐ ഇംപാക്ട് ഉച്ചകോടിയില്‍ ബില്‍ഗേറ്റ്‌സ് പങ്കെടുക്കില്ല

ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും

Published

|

Last Updated

ന്യൂഡല്‍ഹി | എല്ലാവര്‍ക്കും ക്ഷേമം എല്ലാവര്‍ക്കും സന്തോഷം എന്ന പ്രമേയത്തില്‍ ഇന്ത്യയില്‍ നടക്കുന്ന എ ഐ ഇംപാക്ട് ഉച്ചകോടിയില്‍ അമേരിക്കന്‍ വ്യവസായിയും മൈക്രോസോഫറ്റ് ചെയര്‍മാനുമായ ബില്‍ഗേറ്റ്‌സ് പങ്കെടുക്കില്ല. ഗേറ്റ്‌സ് ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് അങ്കൂര്‍ വോറ ഉച്ചകോടിയില്‍ പങ്കെടുക്കും. എപ്സ്റ്റീന്‍ ഫയല്‍ വിവാദത്തിന് പിന്നാലെയാണ് ഉച്ചകോടിയില്‍ നിന്ന് ബില്‍ ഗേറ്റ്‌സിന്റെ പിന്മാറ്റം.

എ ഐ ഇംപാക്ട് ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ഫ്രഞ്ച് പ്രസിഡന്റും ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലുമടക്കം പ്രമുഖര്‍ പങ്കെടുക്കും. ഈ മാസം പതിനാറിന് ആരംഭിച്ച ഉച്ചകോടിയില്‍ നൂറിലധികം സി ഒമാരും ഗവേഷകരും സര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.

അതേസമയം എ ഐ ഉച്ചകോടിയില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ വിമര്‍ശനം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്. ഉച്ചകോടിയെ ബി ജെ പി ചൈനീസ് ചന്തയാക്കി മാറ്റിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നവീകരണത്തിനും ആശയവിനിമയത്തിനുമുള്ള വേദി ആകേണ്ടിയിരുന്ന ഉച്ചകോടിയെ ബി ജെ പി ചൈനീസ് ചന്തയാക്കി മാറ്റിയെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു.
ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയ രാഷ്ട്രതലവന്മാരെയും വിശിഷ്ടാതിഥികളെയും പ്രധാനമന്ത്രി കഴിഞ്ഞദിവസം ഭാരത് മണ്ഡപത്തില്‍ എത്തി സ്വാഗതം ചെയ്തിരുന്നു.

 

Latest