Connect with us

t20worldcup

ടി20 ലോകകപ്പില്‍ ആസ്‌ത്രേലിയക്കെതിരെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ആസ്‌ത്രേലിയക്ക് തുടക്കം മുതല്‍ പാളിച്ചയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഡേവിഡ് വാര്‍ണറിന് ഇംഗ്ലണ്ടിനെതിരെ ഒരു റണ്‍സ് നേടാനേ സാധിച്ചുള്ളു

Published

|

Last Updated

ദുബൈ | ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ആസ്‌ത്രേലിയക്കെതിരെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം. ഇംഗ്ലണ്ടിന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. ടോസ് നേടിയ ഇംഗ്ലണ്ട് ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ആസ്‌ത്രേലിയക്ക് തുടക്കം മുതല്‍ പാളിച്ചയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഡേവിഡ് വാര്‍ണറിന് ഇംഗ്ലണ്ടിനെതിരെ ഒരു റണ്‍സ് നേടാനേ സാധിച്ചുള്ളു. സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ്വെല്‍, മാര്‍ക്കസ് സ്‌റ്റോയിനിസ് എന്നിവര്‍ പരിതാപകരമായ പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയ ഇരുപത് ഓവറില്‍ മുഴുവന്‍ വിക്കറ്റും നഷ്ടപ്പെടുത്തി 125 റണ്‍സ് നേടി. 126 റണ്‍സ് വിജയലക്ഷ്യം ആമ്പത് പന്ത് ബാക്കി നില്‍ക്കെ 11.4 ഓവറില്‍ ഇംഗ്ലണ്ട് മറികടന്നു.
ആസ്‌ത്രേലിയക്കായി ആരോണ്‍ ഫിഞ്ച് 29 പന്തില്‍ 44 റണ്‍സും ആഷ്തണ്‍ അഗര്‍ 20 പന്തില്‍ 20 റണ്‍സും മാത്യൂ വേഡ് 18 പന്തില്‍ 18 റണ്‍സും നേടി.

ക്രിസ് ജോണ്‍സണ്‍ ഇംഗ്ലണ്ടിനായി 17 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ക്രിസ് വോക്‌സ്, ടൈമല്‍ മില്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിനായി ഇറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി ജോസ് ബട്‌ലര്‍ തകര്‍ത്തടിച്ചു. 32 പന്തില്‍ 71 റണ്‍സാണ് ബട്‌ലര്‍ നേടിയത്. ജേസണ്‍ റോയ് 20 പന്തില്‍ 22 റണ്‍സും ജോണി ബെയര്‍സ്‌റ്റോ 11 പന്തില്‍ 16 റണ്‍സും നേടി. ആസ്‌ത്രേലിയക്കായി അഷ്തണ്‍ അഗറും ആദം സാംപയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Latest