Connect with us

Kuwait

കുവൈത്തില്‍ പുതുതായി രൂപവത്ക്കരിച്ച മന്ത്രിസഭക്ക് അമീറിന്റെ അംഗീകാരം

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹിന്റെ നേതൃത്വത്തില്‍ രൂപവത്ക്കരിക്കുന്ന മന്ത്രിസഭാംഗങ്ങളുടെ പട്ടികക്ക് അമീര്‍ ശൈഖ് നവാഫ് അഹമദ് അല്‍ സബാഹ് അംഗീകാരം നല്‍കി. ആഭ്യന്തരം, ആരോഗ്യം മുതലായ വകുപ്പുകളില്‍ പുതിയ മന്ത്രിമാരെ നിയമിച്ചു. ശൈഖ് അഹമദ് അല്‍ മന്‍സൂര്‍ അല്‍ സബാഹ് ആണ് പുതിയ ആഭ്യന്തര മന്ത്രി. ഇദ്ദേഹത്തിന് ഉപ പ്രധാന മന്ത്രി സ്ഥാനവും നല്‍കിയിട്ടുണ്ട്. ഡോ. ഖാലിദ് അല്‍ സയീദിനാണ് ആരോഗ്യ മന്ത്രിയുടെ ചുമതല. ശൈഖ് അഹമദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാഹ് വിദേശകാര്യം, കാബിനറ്റ് കാര്യ മന്ത്രിയായി തുടരും. ശൈഖ് ഹമദ് ജാബര്‍ അല്‍ അലി ഉപ പ്രധാനമന്ത്രിയുടെ ചുമതലയുള്ള പ്രതിരോധ മന്ത്രിയായും തുടരും. ഡോ. മുഹമ്മദ് ഫാരിസ് ഉപ പ്രധാന മന്ത്രിയുടെ ചുമതലയോടൊപ്പം എണ്ണ, ജല, വൈദ്യുതി മന്ത്രാലയത്തിന്റെ ചുമതലയും വഹിക്കും.

മറ്റു മന്ത്രിമാരും വകുപ്പുകളും: അബ്ദുല്‍ വഹാബ് റഷീദി( ധനം), ഈസ അല്‍ കന്ദരി (മതകാര്യം) റണ അല്‍ ഫാരിസി (വിവര സാങ്കേതിക വിദ്യ, മുന്‍സിപ്പാലിറ്റി), ജമാല്‍ ജലാവി (നീതി ന്യായം), ഡോ. ഹമദ് റൂഹുദ്ദീന്‍ (വാര്‍ത്താ വിതരണം) മുബാറക് സയീദ് (ഭവന കാര്യം), ഫഹദ് അല്‍ ഷരീ ആന്‍ (വാണിജ്യം, വ്യവസായം).

 

Latest