Connect with us

Kerala

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിൽ

ഏപ്രില്‍ പകുതിവരെ വേനല്‍ച്ചൂട് ഉയര്‍ന്ന് നില്‍ക്കുമെന്നതിനാല്‍ ഇനിയും ഉപഭോഗം ഉയര്‍ന്നേക്കും

Published

|

Last Updated

തിരുവനന്തപുരം | പ്രതിദിന വൈദ്യുതി ഉപയോഗം 11 യൂണിറ്റ് കടന്ന് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോഡില്‍. വൈദ്യുതി ഉപഭോഗം ഓരോ ദിവസവും റെക്കോഡ് പിന്നിടുകയാണ്. സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത 5,487 മെഗാവാട്ടാണ്. ഏപ്രില്‍ പകുതിവരെ വേനല്‍ച്ചൂട് ഉയര്‍ന്ന് നില്‍ക്കുമെന്നതിനാല്‍ ഇനിയും ഉപഭോഗം ഉയര്‍ന്നേക്കും. 110.10 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം.

വൈകീട്ട് 6 മുതല്‍ 12 വരെയുള്ള സമയത്ത് അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുതോപകരണങ്ങളും ഓഫ് ചെയ്ത് വെക്കണമെന്നും, ഓട്ടോമാറ്റിക് പമ്പ്സെറ്റുകളുടെ പ്രവര്‍ത്തനവും ഓഫ് ചെയ്ത് സഹകരിക്കണമെന്നുമാണ്  ഉപഭോക്താക്കളോട് കെഎസ്ഇബിയുടെ അഭ്യര്‍ഥന.

 

Latest