ek sunni and politics
പരമ്പരാഗത രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്ന് ഇ കെ സമസ്ത മുശാവറ
സോഷ്യല്‍ മീഡിയയിലെ അനാവശ്യ ചര്‍ച്ചകള്‍ക്ക് വിലക്ക്
		
      																					
              
              
            കോഴിക്കോട് | പൂര്‍വീക നേതാക്കളിലൂടെ കൈമാറി വന്നിട്ടുള്ള രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്നും ഇക്കാര്യത്തില്‍ സംഘടനക്കകത്ത് യാതൊരു വിധ അഭിപ്രായ വ്യത്യാസമില്ലെന്നും കോഴിക്കോട് ചേര്‍ന്ന ഇ കെ വിഭാഗം സമസ്ത കേന്ദ്ര മുശാവറ യോഗം പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയയിലും മറ്റും നടന്നുകൊണ്ടിരിക്കുന്ന അനാവശ്യ ചര്‍ച്ചകള്‍ പ്രവര്‍ത്തകരില്‍ നിന്ന് ഉണ്ടാവാന്‍ പാടില്ലാത്തതാണെന്നും മേലില്‍ ആവര്‍ത്തിക്കുന്ന പക്ഷം ശക്തമായ അച്ചടക്ക നടപടികള്‍ക്കു വിധേയമായിരിക്കുമെന്നും യോഗം മുന്നറിയിപ്പു നല്‍കി.
പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലികുട്ടി മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. എം ടി അബ്ദുല്ല മുസ്ലിയാര്‍, പി പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, പി.കെ മൂസകുട്ടി ഹസ്രത്ത് അടക്കമുള്ളവർ സംസാരിച്ചു.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          



