Connect with us

Kerala

കോഴിക്കോട് എട്ട് പേര്‍ക്ക് ഇടിമിന്നലേറ്റു

കടലില്‍ നിന്ന് വള്ളം കരയ്ക്ക് അടുപ്പിക്കുന്നതിനിടെയാണ്  മിന്നലേറ്റത്.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് സൗത്ത് കടപ്പുറത്ത് എട്ടുപേര്‍ക്ക് ഇടിമിന്നലേറ്റു.
കടലില്‍ നിന്ന് വള്ളം കരയ്ക്ക് അടുപ്പിക്കുന്നതിനിടെയാണ്  മിന്നലേറ്റത്.

ഇടിമിന്നലേറ്റവരില്‍ ഏഴുപേര്‍ മത്സ്യത്തൊഴിലാളികളാണ്. ഒരാള്‍ മീന്‍ വാങ്ങാന്‍ വന്നയാളാണ്. മിന്നലേറ്റവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഒരാളുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.