Connect with us

Kerala

സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ ഇന്നും നാളെയും ചൂട് കൂടും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

താപനിലയില്‍ ഇന്ന് സാധാരണത്തേതിനേക്കാള്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധനയുണ്ടായേക്കും.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. എട്ട് ജില്ലകളിലാണ് കടുത്ത ചൂട് അനുഭവപ്പെടുക. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെതാണ് മുന്നറിയിപ്പ്.

താപനിലയില്‍ ഇന്ന് സാധാരണത്തേതിനേക്കാള്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധനയുണ്ടായേക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

കൊല്ലത്ത് 36, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളില്‍ 35 വരെ, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 34 വരെ ഡിഗ്രി സെല്‍ഷ്യസായി താപനില ഉയര്‍ന്നേക്കും.

ഇന്നലെ പുനലൂരിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരുന്നത്-35.8 ഡിഗ്രി സെല്‍ഷ്യസ്. പാലക്കാട്, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ 34.5ഉം തിരുവനന്തപുരം സിറ്റിയില്‍ 33.8ഉം ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി.

 

Latest