Connect with us

National

തമിഴ്‌നാട്ടിലെ വെല്ലൂരില്‍ നിര്‍മാണത്തിലിരുന്ന ചര്‍ച്ച് തകര്‍ന്ന് രണ്ട് മരണം; 12 പേരെ രക്ഷപ്പെടുത്തി

കാട്ട്പാടിക്ക് സമീപം മണ്ടി കൃഷ്ണപുരത്തുള്ള, സി എസ് ഐ സഭയുടെ കീഴിലുള്ള ചര്‍ച്ചാണ് തകര്‍ന്നത്.

Published

|

Last Updated

വെല്ലൂര്‍ | തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയില്‍ നിര്‍മാണത്തിലിരുന്ന ചര്‍ച്ച് തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു. 12 പേരെ രക്ഷപ്പെടുത്തി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കാട്ട്പാടിക്ക് സമീപം മണ്ടി കൃഷ്ണപുരത്തുള്ള, സി എസ് ഐ സഭയുടെ കീഴിലുള്ള ചര്‍ച്ചാണ് തകര്‍ന്നത്.

ചര്‍ച്ചിന്റെ മേല്‍ക്കൂര കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടെ തകര്‍ന്നു വീഴുകയായിരുന്നു. അപകടം നടക്കുമ്പോള്‍ 14 ലധികം തൊഴിലാളികള്‍ ഇവിടെയുണ്ടായിരുന്നു. തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് ആളുകളെ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ഒരാള്‍ മരിച്ചു. പിന്നീട് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒരു മൃതദേഹം കണ്ടെത്തുകയും ചെയ്തു. ഒരാള്‍ കൂടി കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

തമിഴ്‌നാട്, ആന്ധ്രാപ്രദേശ് പോലീസും അഗ്നിരക്ഷാസേനയും റവന്യൂ ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തില്‍ അന്വേഷണം നടത്തുമെന്നും മരിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Content Highlights:
Two workers died and twelve others were rescued after an under-construction church structure collapsed in Vellore, Tamil Nadu. The incident triggered immediate rescue efforts by local emergency teams to clear debris and treat the injured. Investigations into the structural failure are currently ongoing.

 

Latest